ThiruvananthapuramLatest NewsKeralaNattuvarthaNews

വി​ഷം കഴിച്ച് ദമ്പതികളുടെ ആത്മഹത്യാ ശ്രമം : ഭ​ർ​ത്താ​വ് മ​രി​ച്ചു, ഭാര്യ ആ​ശു​പ​ത്രി​യി​ൽ

കു​ശ​ർ​ക്കോ​ട് വാ​ർ​ഡി​ൽ തോ​പ്പു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബി.​എ​സ്. സ​തീ​ഷ് കു​മാ​ർ (41) ആ​ണ് മ​രി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: വി​ഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ചു. കു​ശ​ർ​ക്കോ​ട് വാ​ർ​ഡി​ൽ തോ​പ്പു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബി.​എ​സ്. സ​തീ​ഷ് കു​മാ​ർ (41) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം വി​ഷം ക​ഴി​ച്ച ഭാ​ര്യ ഷീ​ജ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : ഒന്നരകോടിയിലേറെ കുടിശ്ശിക: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാണ് ഇ​രു​​വ​രും കി​ട​പ്പ് മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ബ​ന്ധു​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്, നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചികിത്സയിൽ കഴിയവെ സ​തീ​ഷ് കു​മാ​ർ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ​ഇ​വ​രു​ടെ മു​റി​യി​ൽ നി​ന്നും ക​ഴി​ച്ച വി​ഷ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button