കാസർഗോഡ്: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ മുൻ അധ്യാപകന് 53 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കർണാടക വിട്ല പട്നൂരിലേ അബ്ദുൽ ഹനീഫ മദനി(44)യെയാണ് കോടതി ശിക്ഷിച്ചത്. കാസർഗോഡ് അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ആണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം കൂടി തടവ് അനുഭവിക്കണം. പുല്ലൂർ ഉദയനഗറിൽ 2016-ൽ 10-ഉം, 11-ഉം വയസ്സുള്ള ആൺകുട്ടികളെ പല ദിവസങ്ങളിൽ പീഡിപ്പിച്ചു എന്നതാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പിഴ തുക പീഡനത്തിനിരയായ കുട്ടികൾക്ക് നൽകാനും കോടതി നിർദേശത്തിൽ പറയുന്നു.
അതേസമയം, സമാനമായ മറ്റൊരു കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷ അനുഭവിച്ചുവരുകയാണ്.
Post Your Comments