ഹൈദരാബാദ്: 13 വയസുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം. മഹബൂബ് ജില്ലയിലെ മാരിപേഡ മണ്ഡലിലെ അബ്ബായി പാലം സ്വദേശിയായ 13-വയസുകാരിയായ ബോഡ ശ്രവന്തിയാണ് മരണപ്പെട്ടത്.
തനിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ശ്രവന്തി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. ഉടൻതന്നെ പെൺകുട്ടിയെ ഇവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ അപ്രതീക്ഷ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും ബന്ധുക്കളും.
Read Also: മികച്ച 1000 എംഎസ്എംഇ സംരംഭങ്ങളെ 100 കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റും: വ്യവസായ മന്ത്രി
Post Your Comments