PalakkadLatest NewsKeralaNattuvarthaNews

യുവാവിനെ കൊലപ്പെടുത്തിയ കേസ്: മൂന്നു പ്രതികൾക്ക് ജീവപര്യന്തം കഠിന ത​ട​വും പി​ഴ​യും

പ​ട്ടാമ്പി ഭാ​ര​ത​പ്പു​ഴ​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ഇ​ബ്രാ​ഹീം കൊ​ക്കൂ​ണി​നെ(34) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്

പാ​ല​ക്കാ​ട്: യുവാവിനെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പ്ര​തി​ക​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. പ​ട്ടാമ്പി ഭാ​ര​ത​പ്പു​ഴ​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ഇ​ബ്രാ​ഹീം കൊ​ക്കൂ​ണി​നെ(34) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. കേ​സി​ലെ ആ​ദ്യ മൂ​ന്ന് പ്ര​തി​ക​ളാ​യ പ​ശ്ചി​മ ബം​ഗാ​ൾ ബ​ർ​ദാ​ൻ ജി​ല്ല​യി​ലെ റ​ഫീ​ഖ് സേ​ക്ക് (46), ജി​ക്രി​യ മാ​ലി​ക് (37), യാ​ക്കൂ​ബ് സേ​ക്ക് (63) എ​ന്നി​വ​രെ​യാ​ണ് കോടതി ശിക്ഷിച്ചത്. പാ​ല​ക്കാ​ട് സെ​ക്ക​ന്‍റ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് സ്മി​ത ജോ​ർ​ജ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 75,000 രൂ​പ വീ​തം പി​ഴ​യും ഗൂ​ഢാ​ലോ​ച​ന​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 50,000 രൂ​പ വീ​തം പി​ഴ​യും തെ​ളി​വു​ന​ശി​പ്പി​ക്ക​ലി​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ വീ​തം പി​ഴ​യും ആ​ണ് ശിക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷാ​വി​ധി​ക​ൾ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. ഒ​ളി​വി​ൽ പോ​യ നാ​ലാം പ്ര​തി അ​നി​സു​ർ റ​ഹ്മാ​ൻ സേ​ക്ക് (45) എ​ന്ന കോ​ച്ചി​യു​ടെ പേ​രി​ൽ പു​തി​യ സെ​ഷ​ൻ​സ് കേ​സ് നി​ല​നി​ൽ​ക്കും.

Read Also : നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മണിക്കൂറുകൾ! സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വൻ തിരക്ക്

2013 ഒ​ക്ടോ​ബ​ർ നാ​ലി​ന് പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ണ​ൽ വാ​രാ​നെ​ന്ന വ്യാ​ജേ​ന ഇ​ബ്രാ​ഹീം കൊ​ക്കൂ​ണി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെന്നാ​ണ് കേ​സ്. അ​വി​ഹി​ത ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലു​ള്ള സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട​യാ​ളും പ്ര​തി​ക​ളും പ​ട്ടാ​മ്പി​യി​ൽ സെ​ൻ​ട്രി​ങ് പ​ണി​ക്ക് വ​ന്ന​വ​രാ​ണ്. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ മു​റി​ച്ചു​മാ​റ്റി​യ ത​ല ര​ണ്ടാം പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യ​ത്.

അ​ന്ന​ത്തെ പ​ട്ടാ​മ്പി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എം.​ദേ​വ​സ്യ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. സി​ഐ സ​ണ്ണി ചാ​ക്കോ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി. അ​വ​സാ​ന​ഘ​ട്ട അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് സി​ഐ എ.​ജെ.ജോ​ണ്‍​സ​ണ്‍ ആ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button