CinemaLatest NewsNewsEntertainmentMovie Gossips

നാഗചൈതന്യക്കൊപ്പം ലണ്ടനിൽ അവധിയാഘോഷിച്ച് ശോഭിത: മുഖം മറച്ച ചിത്രം വൈറൽ

ഹൈദരാബാദ്: തെന്നിന്ത്യൻ താരം നാഗചൈതന്യയും നടി സാമന്തയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം അടുത്തിടെ വലിയ ചർച്ചയായിരുന്നു. നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച നാഗചൈതന്യ നടി ശോഭിത ധൂലിപാലുമായി പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. ഈ വാർത്ത സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ, പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ലണ്ടനിലെ ഒരു റെസ്‌റ്റോറന്റിൽ നാഗചൈതന്യയും ശോഭിതയും ഡിന്നർ കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഷെഫ് സുരേന്ദർ മോഹൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ, നാഗചൈതന്യയ്‌ക്കൊപ്പം പിന്നലായി ടേബിളിന് അടുത്ത് മുഖം മറച്ചിരിക്കുന്ന ശോഭിത ധൂലിപാലയെയും കാണാം. ‘പിന്നിൽ ഇരിക്കുന്നത് ശോഭിതയാണോ?’ എന്ന് ചോദിച്ച് ആരാധകർ രംഗത്ത് എത്തുകയായിരുന്നു.

പെപ്സിക്ക് ഇനി മുതൽ പുതിയ ലോഗോ, അടുത്ത വർഷം ആഗോള തലത്തിൽ അവതരിപ്പിക്കും

ഇരുവരും ലണ്ടനിൽ അവധിയാഘോഷിക്കുകയാണെന്നാണ് ലഭ്യമായ വിവരം. പകുതി മുഖം മറച്ച രീതിയിലാണ് ശോഭിത ഇരിക്കുന്നത്. ‘ഇനിയെങ്കിലും ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞൂടെ?’ എന്നും ആരാധകർ ചോദിക്കുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ വർഷവും നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സാധാരണ ചിത്രങ്ങളാണ് ഇത് എന്നായിരുന്നു താരങ്ങളോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്. അതിന് ശേഷവും ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button