Latest NewsKeralaNews

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചതിന് എതിരെ ട്വീറ്റുമായി എത്തിയ ജയറാം രമേശിന് മാസ് മറുപടിയുമായി സന്ദീപ് വാര്യര്‍

ഇത് ജനുസ്സ് വേറെയാണ് സാര്‍, ജനങ്ങളുടെ പ്രധാന സേവകനാണ്, രാജ്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ നെഞ്ചുറപ്പുള്ളവനാണ്, പേര് നരേന്ദ്ര മോദി എന്നാണ്; ജയറാം രമേശിന്റെ ധാര്‍ഷ്ട്യത്തിന് മാസ് മറുപടിയുമായി സന്ദീപ് വാര്യര്‍

പാലക്കാട്: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് നിര്‍മ്മാണം കേന്ദ്ര സര്‍ക്കാരിന്റെ ഭീകരമായ ദുര്‍വ്യയമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത് വന്നിരുന്നു. ഇത് വ്യക്തിപരമായ ഔന്നത്യം കാണിക്കാനുള്ള പദ്ധതിയാണെന്നും സാമ്പത്തിക ദുര്‍വ്യയം ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍, ജയറാം രമേശിന്റെ മുന്‍കാല ട്വീറ്റ് പൊടിതട്ടി എടുത്ത് ഇതിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്ത് എത്തി.

‘ഇന്ത്യക്ക് ഒരു പുതിയ പാര്‍ലമെന്റ് അത്യാവശ്യമാണ് . നിലവിലെ പാര്‍ലമെന്റ് മന്ദിരം തീര്‍ത്തും ഉപയോഗ ശൂന്യമായി മാറിയിരിക്കുന്നു’. പത്ത് വര്‍ഷം മുമ്പ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേഷിന്റെ വാക്കുകളാണ് സന്ദീപ് വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയറാം രമേശിന്റെ ട്വീറ്റിന് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്.

Read Also:രാത്രി ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം; കാരണമിതാണ്…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘ഇന്ത്യക്ക് ഒരു പുതിയ പാര്‍ലമെന്റ് അത്യാവശ്യമാണ് . നിലവിലെ പാര്‍ലമെന്റ് മന്ദിരം തീര്‍ത്തും ഉപയോഗ ശൂന്യമായി മാറിയിരിക്കുന്നു ‘. പത്ത് വര്‍ഷം മുമ്പ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേഷിന്റെ വാക്കുകളാണ്. ‘വ്യക്തിപരമായ ഔന്നത്യം കാണിക്കാനുള്ള പദ്ധതി . എല്ലാ ഏകാധിപതികളും തങ്ങളുടെ കാലത്തെ വാസ്തുനിര്‍മ്മാണപരമായ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു . ഭീകരമായ സാമ്പത്തിക ദുര്‍വ്യയമാണിത് ‘ – ജയറാം രമേഷിന്റെ ഇന്നലത്തെ ട്വീറ്റാണിത്’.

‘നെഹ്റു കുടുംബത്തിന്റെ ദാസ്യവേലക്കാരനായ ജയറാം രമേഷിന് പിന്നെങ്ങനെയാണ് പ്രതികരിക്കാന്‍ കഴിയുക ? ഗുജറാത്തിലെ ഒരു പിന്നോക്ക കുടുംബത്തില്‍ ജനിച്ച് ചായ വില്‍പ്പന നടത്തി , ദുസ്സഹമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി , ദേശീയതയുടെ വക്താവായ ഒരു സാധാരണക്കാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമ്പോള്‍ ഇന്ത്യക്ക് ഒരു പുതിയ പാര്‍ലമെന്റ് ബില്‍ഡിങ്ങോ ? ഡൂണ്‍ സ്‌കൂള്‍ വിദ്യാഭ്യാസവും ലൂട്ടിയന്‍ ക്ലബുകളിലെ പുലര്‍ച്ചെ വരെ നീളുന്ന ലഹരി പാര്‍ട്ടികളും പിന്നെ തെരഞ്ഞെടുപ്പടുത്താല്‍ ഉത്തര്‍പ്രദേശിലെ സ്വന്തം ലോക്‌സഭാമണ്ഡലത്തിലെ പ്രജകള്‍ക്ക് മുന്നില്‍ തമ്പുരാനെ പോലെ പ്രത്യക്ഷപ്പെടലും കുടുംബമാഹാത്മ്യം വിളമ്പി വോട്ട് തട്ടലും … ഇതാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയം. അതാണ് ജയറാം രമേഷിന് പരിചിതമായത്’.

‘ഇത് ജനുസ്സ് വേറെയാണ് സാര്‍ … 135 കോടി ഭാരതീയരുടെ പ്രധാന സേവകനാണ് . രാജ്യതാല്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ നെഞ്ചുറപ്പുള്ളവനാണ് . ഇന്ത്യയെ ലോകശക്തിയാക്കാന്‍ ദൃഢപ്രതിജ്ഞ ചെയ്ത സംഘ പ്രചാരകനാണ് . പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്നാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button