KollamLatest NewsKeralaNattuvarthaNews

പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ചു: യുവാവ് പിടിയിൽ

നീ​രാ​വി​ൽ വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​ധി(27) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. നീ​രാ​വി​ൽ വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​ധി(27) ആ​ണ് അറസ്റ്റിലായത്. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സാണ് പ്രതിയെ പി​ടികൂടി​യ​ത്.

Read Also : വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി: എറണാകുളം ജില്ലാ ജയിലിൽ തുടക്കമായി

പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ൽ​ നി​ന്ന് പി​ൻ​മാ​റി​യ വി​രോ​ധ​ത്തി​ലാണ് പ്ര​തി സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ചത്. തു​ട​ർ​ന്ന്, പെ​ണ്‍​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് പ്ര​തി​യെ ബം​ഗു​ളൂ​രു​വി​ൽ നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ബംഗളൂരുവി​ൽ ഒ​പ്റ്റീ​ഷ​ൻ ആ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു.

ശ​ക്തി​കു​ള​ങ്ങ​ര പൊലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐമാ​രാ​യ ആ​ശ, ഡാ​ർ​വി​ൻ, എ​ന്നി​വ​ര​ങ്ങി​യ സം​ഘമാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button