KasargodNattuvarthaLatest NewsKeralaNews

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥന് സ്റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് ദാരുണാന്ത്യം ‌

ആ​ദൂ​ര്‍ പൊലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ബേ​ഡ​കം പെ​ര്‍​ള​ടു​ക്ക​ത്തെ കെ.​അ​ശോ​ക​ന്‍(47) ആ​ണ് മ​രി​ച്ച​ത്

കാ​സ​ര്‍​ഗോ​ഡ്: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. ആ​ദൂ​ര്‍ പൊലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ബേ​ഡ​കം പെ​ര്‍​ള​ടു​ക്ക​ത്തെ കെ.​അ​ശോ​ക​ന്‍(47) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. ടോ​യ്‌​ല​റ്റി​ല്‍ പോ​യ അ​ശോ​ക​ന്‍ തി​രി​ച്ചു ​വ​രാ​ത്ത​തി​നെ ​തുട​ര്‍​ന്ന്, മ​റ്റു പൊ​ലീ​സു​കാ​ര്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ല്‍ ക​ണ്ട​ത്.

Read Also : വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി: എറണാകുളം ജില്ലാ ജയിലിൽ തുടക്കമായി

ഉ​ട​ന്‍ ത​ന്നെ കാ​സ​ര്‍​ഗോ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​ന്ന​ര വ​ര്‍​ഷ​മാ​യി ആ​ദൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പൊ​ലീ​സ്, കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍, ബേ​ഡ​കം സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും നേ​ര​ത്തെ സേ​വ​നം ചെ​യ്തി​രു​ന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പ​രേ​ത​നാ​യ രാ​മ മ​ണി​യാ​ണി​യു​ടെ​യും ക​ല്യാ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ള്‍: തേ​ജാ​ല​ക്ഷ്മി (വി​ദ്യാ​ര്‍​ത്ഥിനി, ച​ട്ട​ഞ്ചാ​ല്‍ എ​ച്ച്എ​സ്എ​സ്), ഗൗ​തം​ദേ​വ് (വി​ദ്യാ​ര്‍​ഥി, തെ​ക്കി​ല്‍​പ​റ​മ്പ ജി​യു​പി​എ​സ്). സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​മ​കൃ​ഷ്ണ​ന്‍ (റി​ട്ട.​ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന്‍), ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (ഡി​സി​ആ​ര്‍​ബി എ​എ​സ്‌​ഐ), യ​ശോ​ദ, ശാ​ര​ദ, സാ​വി​ത്രി, ര​മ​ണി, ശ്യാ​മ​ള.

shortlink

Related Articles

Post Your Comments

Related Articles


Back to top button