സംസ്ഥാനത്തെ സ്വർണ വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി കേരള ഹൈക്കോടതി. സ്വർണ വ്യാപാരികളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കാൻ 3 മാസത്തെ സാവകാശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ ആറക്ക ആൽഫ ന്യൂമറിക് ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ ഉള്ള സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി 3 മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്വർണ വ്യാപാരികൾക്ക് ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കാൻ 3 മാസത്തെ സാവകാശം കൂടി ലഭിക്കുന്നതാണ്. ഹൈക്കോടതിയുടെ ഈ തീരുമാനം രാജ്യമെമ്പാടും ബാധകമാണ്.
സ്വർണാഭരണങ്ങളിൽ പുതിയ എച്ച്.യു.ഐ.ഡി പതിപ്പിക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വർണ വ്യാപാരികൾ 6 മാസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും, 3 മാസം മാത്രമാണ് സമയം നൽകിയത്. നിലവിൽ, സ്വർണക്കടകളിൽ ഉള്ള 50 ശതമാനത്തിലേറെ ആഭരണങ്ങളും പഴയ എച്ച്.യു.ഐ.ഡി ഉള്ളവയാണ്.
Also Read: ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച: 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു
Post Your Comments