Latest NewsKeralaNews

സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം

നേരത്തെ മാർച്ച് 31 വരെയായിരുന്നു ക്യാമറകൾ ഘടിപ്പിക്കാൻ സമയം നൽകിയിരുന്നത്

സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാൻ സാവകാശം നീട്ടി നൽകി ഗതാഗത വകുപ്പ്. ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെയാണ് ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. നേരത്തെ മാർച്ച് 31 വരെയായിരുന്നു ക്യാമറകൾ ഘടിപ്പിക്കാൻ സമയം നൽകിയിരുന്നത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബസുകളിൽ ഘടിപ്പിക്കാൻ നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യം നേരിട്ടിരുന്നു. കൂടാതെ, കൂടുതൽ ക്യാമറകൾ ആവശ്യമായി വന്നപ്പോൾ കമ്പനികൾ അമിത വിലയാണ് ഈടാക്കിയത്. ഈ ചൂഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമയപരിധി വീണ്ടും ദീർഘിപ്പിച്ചത്. ഇതിനുപുറമേ, കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതും സമയപരിധി കൂട്ടാൻ കാരണമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും, കോൺടാക്ട് കാരിയേജുകൾക്കും ക്യാമറ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Also Read: ‘സുനിതാ ദേവദാസിന്റെ യൂട്യൂബ് ചാനലുകള്‍ നിരോധിക്കണം’: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് പരാതി നൽകി ജിജി നിക്സൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button