പുരുഷന്‍മാരില്‍ മാത്രമല്ല സ്ത്രീകളിലും ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടിവരികയാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 15നും 49നും ഇടയിലുള്ള സ്ത്രീകളില്‍ കൃത്യസമയത്ത് കണ്ടുപിടിക്കപ്പെടാത്ത രക്തസമ്മര്‍ദ്ദത്തിന്റെ വ്യാപനം ഇന്ത്യയില്‍ 18.69% ആണെന്നാണ്.
ഹൃദ്രോഗ ലക്ഷണങ്ങളെപ്പറ്റി കൂടുതല്‍ അറിയുക.
പുകവലി ഉപേക്ഷിക്കുക.
യോഗ, നൃത്തം, നടത്തം, എന്നിവയിലേതെങ്കിലും ഒന്ന് ദിവസവും പരിശീലിക്കുക. പൊണ്ണത്തടി നിയന്ത്രിക്കുക.
ജങ്ക് ഫുഡ് ഒഴിവാക്കണം. പഴങ്ങള്‍,പച്ചക്കറികള്‍, എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണ ക്രമം ശീലിക്കണം.
പഞ്ചസാര, ഉപ്പ് എന്നിവ ഭക്ഷണത്തില്‍ നിന്ന് കുറയ്ക്കേണ്ടതാണ്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെയാണ് ഹാര്‍ട്ട് അറ്റാക്ക് ബാധിക്കുന്നത്. ശരിയായ ജീവിതരീതിയിലൂടെയും സ്ഥിരമായ വൈദ്യപരിശോധനയിലൂടെയും ഹൃദ്രോഗത്തെ നിയന്ത്രിക്കാനാകും എന്ന കാര്യം എപ്പോഴും ഓര്‍ക്കുക.
Post Your Comments