
ബെംഗളൂരു: ഓടുന്ന കാറിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേർ അറസ്റ്റില്‍. ക്രൂരബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ വീടിന് സമീപം ഇറക്കിവിട്ടിരുന്നു. മാര്‍ച്ച് 25 ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഷയം പോലീസില്‍ അറിയിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കോറമംഗലയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന യുവതിയെ സ്ഥലത്തെത്തിയ പ്രതികൾ വലിച്ചിഴച്ച് കാറില്‍ കയറ്റി അമിതവേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന കാറില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു. അടുത്ത ദിവസം രാവിലെ യുവതിയെ പ്രതികൾ വീടിന് സമീപം ഇറക്കിവിട്ടു.
സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
പോലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടർന്ന്, യുവതി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments