
പള്ളിക്കത്തോട്: മധ്യവയസ്കനെ ആക്രമിച്ച കേസില്‍ സഹോദരൻ പൊലീസ് പിടിയിൽ. ചെങ്ങളം ആനിക്കാട് ഭാഗത്ത് കിഴക്കയില്‍ കെ.ടി. തോമസി(തങ്കച്ചന്-59) നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : വില്പനയ്ക്കു ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ചു : കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
കഴിഞ്ഞദിവസം ആണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ സഹോദരന്റെ വസ്തുവില്‍ അതിക്രമിച്ചു കയറി സഹോദരനെ ചീത്തവിളിക്കുകയും കൈയില്‍ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തോമസ് സഹോദരനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments