ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിന്റെ അനാസ്ഥ കാരണം വിധവകള്‍ക്കുള്ള കേന്ദ്ര സഹായം മുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ്, കേന്ദ്രത്തില്‍ നിന്നുള്ള വിധവാ പെന്‍ഷന്‍ വിതരണത്തിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത് വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭയില്‍ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് രണ്ട് വര്‍ഷത്തില്‍ കൂടുതലായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ സമര്‍പ്പിച്ചിട്ട്.
ദേശീയ കുടുംബക്ഷേമ പദ്ധതിയിലൂടെ (എന്‍എഫ് ബിഎസ്) കേരളത്തില്‍ 4358 കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്. അവസാനമായി കേരളത്തിലെ വിധവകള്‍ക്ക് കേന്ദ്രം സഹായം നല്‍കിയത് 2020-21ലാണ്. 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 897.75 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലായി നല്‍കിയിരുന്നു. കൊറോണയെ തുടര്‍ന്ന് രേഖകള്‍ നല്‍കാതെ 177.69 ലക്ഷം രൂപ സംസ്ഥാനത്തിന് നല്‍കിയിരുന്നു.
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ബാക്കി വരുന്ന തുകയും തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ തുകയും ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. ഒരു കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തി മരിക്കുന്ന പക്ഷം ഒറ്റത്തവണയായി ഇരു പതിനായിരം രൂപ എന്‍എഫ്ബിഎസിലൂടെ നല്‍കുന്നുണ്ട്. ഇതു പ്രകാരം എത്ര രൂപയാണോ സംസ്ഥാന സര്‍ക്കാറിന് ചെലവുവരുന്നത് അത് സര്‍ക്കാരിന് തിരിച്ചു നല്‍കുന്ന രീതിയാണിതിലുള്ളത്.
Post Your Comments