KeralaLatest NewsNewsSaudi ArabiaInternationalGulf

ഹജ്ജ്: ജീവനക്കാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുമുള്ള 25 നും 50 നും മധ്യേ പ്രായമുള്ള മുസ്ലിം സമുദായത്തിലെ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകാം.

Read Also: ‘ഒളിച്ചോടിയ ആളല്ല, വൈകാതെ ലോകത്തിനു മുന്നില്‍ എത്തും’: സര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്ന് വീഡിയോയുമായി അമൃത്പാല്‍ സിങ്

ജീവനക്കാർ സമ്മതപത്രവും വിശദമായ ബയോഡേറ്റയും സഹിതം വകുപ്പ് മേധാവിയുടെ ശുപാർശയോടെ ഏപ്രിൽ 3ന് വൈകിട്ട് 5നകം അപേക്ഷ പൊതുഭരണ വകുപ്പ് (എസ്.എസ്), മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തിൽ നേരിട്ടോ gadss@kerala.gov.in ലേക്കോ സമർപ്പിക്കണം.

Read Also: പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസിനെ വരവേൽക്കാൻ ഒരുങ്ങി രാജ്യം, അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button