പാലക്കാട്: കാടിനുള്ളിൽ കഞ്ചാവ് കൃഷി. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ മേലെ ഭൂതയാർ ഊരിൽ നിന്നും 6 കിലോമീറ്റർ മാറി വെള്ളരിക്കോണം മലയുടെ തെക്കേ അരികിൽ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചു. രണ്ടു പ്ലോട്ടുകളായി തിരിച്ച് ഉദ്ദേശം മൂന്നുമാസം പ്രായമായ 209 കഞ്ചാവ് ചെടികളും, ഉദ്ദേശം ഒരു മാസം പ്രായമായ 1234 കഞ്ചാവ് ചെടികളും അടക്കം 1443 കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. പാലക്കാട് IB പാർട്ടിയും, മണ്ണാർക്കാട് സർക്കിൾ പാർട്ടിയും, അഗളി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടുപിടിച്ചത്.
പാലക്കാട് EI &IB യിലെ പ്രിവെന്റീവ് ഓഫീസർ ആർ എസ് സുരേഷ് ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയിഡ്. കാടിനുള്ളിൽ ആയതിനാൽ പ്രതികളെക്കുറിച്ചു സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്ണാർക്കാട് സർക്കിൾ ഇൻസ്പെക്ടർ ആദർശ് എസ് ബി, പാലക്കാട് EI & IB ഇൻസ്പെക്ടർ നൗഫൽ എൻ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ആർ എസ്, വിശ്വകുമാർ റ്റി ആർ, സുനിൽകുമാർ വി ആർ, അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ജെ ആർ അജിത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണൂർത്തി എൽ, രജീഷ് എ ആർ, ഡ്രൈവർമാരായ ജയപ്രകാശ് വി, അനിരുദ്ധൻ എൻ ആർ, ഷാജിർ റ്റി എസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം?: വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്ന ഒരു അധ്യാപികയുടെ വീഡിയോ വൈറലാകുന്നു
Post Your Comments