പത്തനംതിട്ട: ഡോക്ടറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം സ്വദേശിയുമായ ജി. ഗണേഷ്കുമാർ ആണ് മരിച്ചത്.
പുന്നലത്തുപടിയിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ഡോക്ടറെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജീവിതം മടുത്തു എന്ന് കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്.
Read Also : നടപ്പു സാമ്പത്തിക വർഷം കോടികളുടെ വായ്പകൾ എഴുതിത്തള്ളി പൊതുമേഖല ബാങ്കുകൾ, മുൻപന്തിയിൽ എസ്ബിഐ
വിവരം അറിഞ്ഞെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Leave a Comment