PalakkadLatest NewsKeralaNattuvarthaNews

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടിച്ച് അപകടം : ചി​കി​ത്സ​യി​ലായിരുന്ന ഗൃഹനാഥൻ മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പു​ഴ പ​ള്ളി​പ്പ​ടി കാ​ണി​വാ​യ് ചാ​ലി​ശേരി ഡേ​വി​സ് (72) ആ​ണ് മരിച്ചത്

മ​ണ്ണാ​ർ​ക്കാ​ട്: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടിച്ചുണ്ടായ അപകടത്തിൽ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ പ​ള്ളി​പ്പ​ടി കാ​ണി​വാ​യ് ചാ​ലി​ശേരി ഡേ​വി​സ് (72) ആ​ണ് മരിച്ചത്.

Read Also : മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച കേസ്: മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത വി​യ്യ​ക്കു​റു​ശി​യി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അപകടം നടന്നത്. അപകടത്തിൽ ശു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഡേ​വി​സി​നെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ മ​രിക്കുകയായിരുന്നു. റി​ട്ട.​വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഡേവിസ്.

Read Also : ശബരിമല ഇലവുങ്കൽ ബസ് അപകടം: അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു 

സം​ഭ​വ​ത്തി​ൽ, മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: എ​ൽ​സ​മ്മ. മ​ക്ക​ൾ: സ​നി​ത, സ​ജി​ത, സ​നി​ൽ. മ​രു​മ​ക്ക​ൾ: റി​സ​ൻ, ജി​ൻ​സി.

shortlink

Related Articles

Post Your Comments

Related Articles


Back to top button