Latest NewsNewsLife StyleHealth & Fitness

അതിരാവിലെയുണ്ടാകുന്ന ഹൃദയാഘാതത്തെ പേടിക്കണോ?

ജീവന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്ന രോഗം തന്നെയാണ് ഹൃദ്രോഗം. ഹൃദ്രോഗത്തെ എല്ലാവര്‍ക്കും ഭയവുമാണ്. ഹൃദയത്തിന്റെ ആരോഗ്യം കുറെയൊക്കെ നമ്മുടെ കൈകളിലുമാണ്. ഇപ്പോള്‍ ഹൃദ്രോഗത്തെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തു വിട്ടിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ജേണല്‍ ട്രെന്‍ഡ്‌സ് ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ പറയുന്നത് അതിരാവിലെയുണ്ടാകുന്ന ഹൃദയാഘാതമാണ് രാത്രിയോ മറ്റു നേരങ്ങളിലോ ഉണ്ടാകുന്ന ഹൃദയാഘാതത്തെക്കാള്‍ അപകടകാരി എന്നാണ്.

ജൈവഘടികാരം അഥവാ circadian rhythm വും ഇമ്മ്യൂണോ റെസ്‌പോണ്‍സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. എലികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് അടിസ്ഥാനമായത്. എന്തായാലും രാവിലെയുള്ള ഹൃദയാഘാതങ്ങള്‍ക്ക് മറ്റു നേരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയാഘാതം കൂടുതലും രാവിലെയാണ് ഉണ്ടാകാറുള്ളതെന്ന് നേരത്തേ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Read Also : ‘വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിം​ഗർ’: ഭാവി വരൻ റോബിനെതിരായ ആരോപണത്തില്‍ ആരതി പൊടിയുടെ മറുപടി, മാസെന്ന് ആരാധകർ

നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരും. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. ഹൃദയാഘാതം വന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടതിനാല്‍ പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. ചികിത്സയും തുടര്‍പരിശോധനകളും നിര്‍ബന്ധമായി എടുക്കണം. പ്രമേഹരോഗമുളളവര്‍ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ട ഭക്ഷണം, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. പുകവലിയും മദ്യപാനവും ഒഴിവാക്കണം. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ജങ്ക് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം. വ്യായാമം നിര്‍ബന്ധമായി ചെയ്യണം. യോഗ, ധ്യാനം തുടങ്ങിയവ പരീശീലിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button