Latest NewsNewsIndia

സ്വയം സുരക്ഷ: രാജൗരി- പൂഞ്ച് അതിർത്തി ഗ്രാമത്തിലെ നിവാസികൾക്ക് സുരക്ഷ പരീശിലനം നൽകി സിആർപിഎഫ്

ശ്രീനഗർ: രാജൗരി- പൂഞ്ച് അതിർത്തി ഗ്രാമത്തിലെ നിവാസികൾക്ക് സുരക്ഷ പരീശിലനം നൽകി സിആർപിഎഫ്. സ്വയം സുരക്ഷ സംവിധാനത്തിന്റെ ഭാഗമായാണ് പരിശീലനം നൽകിയിട്ടുള്ളത്. ജനുവരിയിൽ ധാൻഗ്രി ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ജനങ്ങൾക്ക് സ്വയം സുരക്ഷ നൽകാനായി ആയുധ പരീശിലനം ആരംഭിച്ചത്.

Read Also: പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍…

അതേസമയം, രജൗരി- പൂഞ്ച് ജില്ലകളിലായി 1900-ത്തോളം സിആർപിഎഫ് ഉദ്ദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇതാദ്യമായല്ല സുരക്ഷാ എജൻസികൾ സംഘർഷബാധിത പ്രദേശത്ത് സാധാരണക്കാർക്ക് ഇത് ആദ്യമായല്ല ആയുധപരീശിലനം നൽകുന്നത്. പാക്കിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇത്തരത്തിൽ പരിശീലനം നൽകിയിരുന്നു.

വിരമിച്ച സൈനികർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നുണ്ട്. ഇതൊരു സുരക്ഷാ സംവിധാനമാണെന്നും ഗ്രാമപ്രതിരോധ സമിതികൾക്ക് പരീശിലനം നൽകുന്നതിലൂടെ പെട്ടെന്നുളള അക്രമണങ്ങളിൽ നിന്നും സ്വയം സുരക്ഷാ നേടാൻ ഗ്രാമവാസികൾക്ക് കഴിയുമെന്നും സൈന്യം ചൂണ്ടിക്കാട്ടി.

Read Also: ‘ജയിലിൽ വസിച്ച കാലയളവല്ല ഗാന്ധിജിയുടെ മഹത്വം, ഗാന്ധി നിന്ദയ്ക്കായി സായുധ പാത ഉദ്ഘോഷിക്കരുത്’: ജോൺ ഡിറ്റോ

shortlink

Related Articles

Post Your Comments

Related Articles


Back to top button