പത്തനംതിട്ട: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം. ബൈക്ക് യാത്രികനായ യുവാവാണ് മിന്നലേറ്റ് മരിച്ചത്. നിലയ്ക്കലിലാണ് സംഭവം. തോമരൻപാറ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. ചിക്കു എന്ന യുവാവാണ് മരിച്ചത്.
ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേർ ഇന്ന് സംസ്ഥാനത്ത് മരണപ്പെട്ടിരുന്നു. കോട്ടയത്താണ് മരണം നടന്നത്. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ കപ്പയിൽ വീട് (48) രമേഷ് നടുവിനൽ വീട് (43) എന്നിവരാണ് മരിച്ചത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post Your Comments