KollamKeralaNattuvarthaLatest NewsNews

ലോറി ബൈക്കുമായി കൂട്ടിയിടിച്ച് സൈനികന് ദാരുണാന്ത്യം

ഓച്ചിറ, മണപ്പള്ളി നെടുവിലപുരതെക്ക് വീട്ടിൽ സത്യന്‍റെ മകൻ അഖിൽ (28) ആണ് മരിച്ചത്

കൊല്ലം: ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ സൈനികൻ മരിച്ചു. ഓച്ചിറ, മണപ്പള്ളി നെടുവിലപുരതെക്ക് വീട്ടിൽ സത്യന്‍റെ മകൻ അഖിൽ (28) ആണ് മരിച്ചത്.

Read Also : ശബരിമല ഇലവുങ്കൽ ബസ് അപകടം: അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു 

കൊല്ലം വവ്വാക്കാവിന് സമീപം ചൊവ്വാഴ്ച രാത്രി 12-ന് ആയിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്ന സംഭവസ്ഥലത്തുവച്ചുതന്നെ അഖിൽ മരിച്ചു.

Read Also : ഷാര്‍ജയില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി, പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ, ഓച്ചിറ പൊലീസ് കേസെടുത്തു. അഖിൽ ദിവസങ്ങൾക്ക് മുമ്പാണ് ലീവിന് നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button