പത്തനംതിട്ട: റാന്നി സ്വദേശിനിയായ പതിനഞ്ചുകാരിയെ സ്കൂളില്‍ നിന്നു മടങ്ങുംവഴി സമീപത്തെ റബര്‍തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എഴുപത്തിമൂന്നുകാരന് 47 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വെച്ചൂച്ചിറ കുംഭിത്തോട് വെട്ടിക്കല്‍ കുഞ്ഞുമോനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. 47 വര്‍ഷം കഠിന തടവും 1,100,000 രൂപ പിഴയും ആണ് ശിക്ഷി വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 25 മാസം അധിക കഠിനതടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
2019-ലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടുവന്ന പെൺകുട്ടിയെ പിന്തുടർന്ന കുഞ്ഞുമോൻ ആള്‍പ്പാര്‍പ്പില്ലാത്ത റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. തുടര്‍ന്ന്, ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം പീഡനത്തിനിരയാക്കി. പ്രദേശവാസിയായ ഒരു സ്ത്രീ പ്രതിയേയും പെണ്‍കുട്ടിയേയും ഒരുമിച്ച് കാണാനിടയായതാണ് സംഭവം പുറത്തുവരാന്‍ കാരണമായത്. തുടര്‍ന്ന്, കുട്ടിക്ക് കൗണ്‍സിലിംഗ് നല്കി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെച്ചൂച്ചിറ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുഞ്ഞുമോനെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. സുരേഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായി.
അതേസമയം, വിധിപ്രസ്താവന വേളയില്‍ പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ ശക്തമായി എതിര്‍ത്തു. ചെറുമകളുടെ പ്രായം മാത്രമുള്ള പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചതിലൂടെ പ്രതിയുടെ ക്രൂരമായ മാനസികാവസ്ഥയ്ക്ക് മതിയായ ശിക്ഷഉറപ്പാക്കണമെന്നും യാതൊരു ഇളവുകളും അനുവദിക്കരുതെന്നുമുള്ള മറുവാദം അംഗീകരിച്ച് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments