ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് അമേരിക്കൻ സ്വദേശിനിയായ മോണിക്ക ഹൾട്ട്. 37 -കാരിയായ മോണിക്കയ്ക്ക് തന്റെ ഭർത്താവ് ജോൺ മറ്റു സ്ത്രീകളുമായി എത്ര സമയം വേണമെങ്കിലും ചിലവഴിക്കുന്നതിൽ വിരോധമില്ല. ഭർത്താവ് എത്ര സ്ത്രീകളുടെ കൂടെ ശാരീരിക ബന്ധം പുലർത്തിയാലും അതൊന്നും ഇവരെ ബാധിക്കുന്ന കാര്യമല്ല. ഇക്കാര്യത്തിൽ ഭർത്താവിനെ കുറ്റപ്പെടുത്താനോ വഴക്കുണ്ടാക്കാനോ തനിക്ക് താല്പര്യമില്ലെന്നാണ് മോണിക്ക പറയുന്നത്.
അതിനു കാരണമായി മോണിക്ക പറയുന്നത് ഒരു പുരുഷൻ എന്ന നിലയിൽ അദ്ദേഹത്തിൻറെ മാനസികവും ശാരീരികവുമായ സംതൃപ്തിക്ക് വേണ്ടി ഇത്തരം കാര്യങ്ങളിൽ ഭർത്താവ് ഏർപ്പെടുന്നതിൽ തെറ്റില്ല എന്നാണ്. ന്യൂയോർക്ക് പോസ്റ്റ് ആണ് ഇവരുടെ കഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആത്യന്തികമായി തന്റെ ഭർത്താവിൻറെ സന്തോഷം മാത്രമാണ് തൻ്റെ ലക്ഷ്യം എന്നാണ് മോണിക്ക പറയുന്നത്. ഇത്തരത്തിൽ പൂർണ്ണമായ സ്വാതന്ത്ര്യം തൻറെ പങ്കാളിക്ക് നൽകുന്നതിലൂടെ തങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാവുകയാണെന്നാണ് യുവതി പറയുന്നത്.
ഇരുവരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ പരസ്പരം മാനിക്കുന്നവരാണ് തങ്ങൾ എന്നാണ് മോണിക്കയുടെ പക്ഷം. തൻറെ ഭർത്താവിൻറെ ആഗ്രഹങ്ങൾക്ക് തടസ്സമായി നിന്ന് അദ്ദേഹത്തിൻറെ വ്യക്തിസ്വാതന്ത്ര്യങ്ങൾ നിഷേധിച്ചാൽ അത് തങ്ങൾ ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തുക അല്ലാതെ മറ്റൊന്നും ചെയ്യില്ലെന്നും മോണിക്ക പറയുന്നു.
Post Your Comments