Latest NewsNewsBusiness

ആധാർ- പാൻ ബന്ധിപ്പിക്കൽ: സമയപരിധി വീണ്ടും ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം പാൻ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്

ആധാർ കാർഡും, പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച് 31-ന് അവസാനിക്കാനിരിക്കെ പുതിയ പ്രഖ്യാപനവുമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർ ടാക്സസ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടിയിരിക്കുകയാണ്. ഇതോടെ, പാൻ കാർഡ് ഉടമകൾക്ക് 2023 ജൂൺ 30 വരെ ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാൻ സാധിക്കും. അതേസമയം, ജൂൺ 30- നുള്ളിൽ ഇവ രണ്ടും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് അറിയിച്ചിട്ടുണ്ട്.

അടുത്തിടെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന അവസാന തീയതി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായുളള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിബിഡിടി സമയപരിധിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം പാൻ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. എൻആർഐകൾ, ഇന്ത്യൻ പൗരൻ അല്ലാത്ത വ്യക്തികൾ, 80 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് പാൻ- ആധാർ എന്നിവ ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. കൂടാതെ, ആസാം, മേഘാലയ, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ഇവയിൽ ഒഴിവാക്കിയിട്ടുണ്ട്.

Also Read: വിമർശനങ്ങളോട് ബിജെപിയ്ക്ക് അസഹിഷ്ണുതയും സ്വേച്ഛാധിപത്യ സമീപനവുമാണ്: വിമർശനവുമായി സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button