AlappuzhaNattuvarthaLatest NewsKeralaNews

‘ഗാന്ധിജിയെ വാക്കു കൊണ്ട് കൊല്ലുന്നവരുടെ സവർക്കർ സ്തുതി കേൾക്കുമ്പോൾ ഭയമാണ്’: ജോൺ ഡിറ്റോ

ആലപ്പുഴ: ഗാന്ധിജിയെ വാക്കു കൊണ്ട് കൊല്ലുന്നവരുടെ സവർക്കർ സ്തുതി കേൾക്കുമ്പോൾ ഭയമാണെന്ന് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. മനുസ്മൃതിയിലെ ചാതുർവർണ്ണ്യ വ്യവസ്ഥയ്ക്കനുസരിച്ചുള്ള ഹിന്ദുരാജ്യത്തിനായല്ല ഗാന്ധിജി പൊരുതിയതെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അളവില്ലാത്ത വീര്യവും, വാൾമുനയിലൂടെ പഴയ രാജ്യം തിരിച്ചു പിടിക്കാൻ
ഹിംസാസ്വഭാവവും കാട്ടിയ സവർക്കറെക്കാൾ എനിക്കിഷ്ടം,
എല്ലാ വിഭാഗം ജനങ്ങളേയും ഉദ്ദീപിപ്പിച്ച് കൂടെ നിർത്തിയ , അന്ത്യോദയ (Unto the Last)ത്തിന്റെ നാഥനായ മഹാത്മാഗാന്ധിജിയെയാണ്.

മനുസ്മൃതിയിലെ ചാതുർവർണ്ണ്യ വ്യവസ്ഥയ്ക്കനുസരിച്ചുള്ള ഹിന്ദുരാജ്യത്തിനായല്ല ഗാന്ധിജി പൊരുതിയത്.. ഗാന്ധിജിയെ വാക്കു കൊണ്ട് കൊല്ലുന്നവരുടെ സവർക്കർ സ്തുതി കേൾക്കുമ്പോൾ ഭയമാണ്. നേതാജിയും സവർക്കറും പോയ യുദ്ധവഴിയല്ല എനിക്കിഷ്ടം.. ഗാന്ധിവധത്തിൽ പ്രതിപ്പട്ടികയിലുണ്ടാവുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്ത സവർക്കറുടെ ഹിംസാ വഴിയേക്കാൾ ഗാന്ധിജിയുടെ തത്ത്വചിന്താവഴിയാണ് എനിക്കിഷ്ടം. അഭിമാനം .

shortlink

Related Articles

Post Your Comments

Related Articles


Back to top button