CinemaLatest NewsIndiaBollywoodNewsEntertainmentMovie Gossips

ഹിന്ദു ദൈവങ്ങളെ അപമാനിച്ചു: മതവികാരം വ്രണപ്പെടുത്തിയ തപ്‌സിക്ക് എതിരെ നിയമനടപടി

മുംബൈ: നടി തപ്‌സി പന്നുവിനെതിരെ നിയമനടപടി. മതവികാരം വ്രണപ്പെടുത്തി, ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന കേസാണ് താരത്തിനെതിരെ വന്നിരിക്കുന്നത്. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിംഗ് ഗൗര്‍ ആണ് തപ്‌സിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.

ഹിന്ദു ദൈവങ്ങളെ അപമാനിച്ച് തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് താരത്തിനെതിരായ കേസിന് ആധാരം. ലാക്മി ഫാഷന്‍ വീക്കില്‍ പങ്കെടുക്കവെ, ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്‌സി ധരിച്ചിരുന്നത്. ഇത് വിവാദങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. മാര്‍ച്ച് 14ന് ആണ് ചിത്രം തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

‘രണ്ട് പുരുഷന്മാരിൽ നിന്നുമാണ് അതിക്രമമുണ്ടായത്’: ആറാം വയസിൽനേരിടേണ്ടിവന്ന അതിക്രമം വിവരിച്ച് കളക്ടർ ദിവ്യ എസ് അയ്യർ

‘മോശമായ വസ്ത്രം ധരിച്ച്, അതിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ധരിച്ചു’ എന്നാണ് തപ്‌സിക്ക് എതിരായി ഉയർന്നിട്ടുള്ള ആരോപണം. ‘സനാതന ധര്‍മ്മത്തെ തരംതാഴ്ത്താനായുള്ള ആസൂത്രിത ശ്രമമാണിത്’  എന്നും തപ്‌സിക്കെതിരെ മുംബൈ പോലീസിൽ നൽകിയ പരാതിയിൽ ഏകലവ്യ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button