Latest NewsIndia

ഹൈബി ഈഡനെയും, ടി എന്‍ പ്രതാപനെയും ലോക്‌സഭയില്‍ നിന്നും പുറത്താക്കണം, സ്പീക്കര്‍ക്ക് കത്ത് നല്‍കി

ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും ലോക്‌സഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിന് ശേഷമാണ് ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുളള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിഞ്ജാപനം ഇവര്‍ കീറി സ്പീക്കറുടെ മുഖത്തെറിഞ്ഞിരുന്നു. ഇതാണ് ബി ജെ പിയെ പ്രകോപിപ്പിച്ചത്. ഇതിൽ സ്പീക്കറും കടുത്ത അതൃപ്തിയിലാണ്. വൈകീട്ട് സഭ ചേര്‍ന്നപ്പോഴും ഇവര്‍ കരിങ്കൊടി കാണിച്ചിരുന്നു.

ഇതോടൊപ്പം അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയറിന് നേരെ വലിച്ചെറിഞ്ഞു. സ്ഥിതി വഷളായതോടെ നാല് മണിവരെ ലോക് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ മടങ്ങുകയാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button