
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമായ ശ്രദ്ധ നല്‍കി ഇത് നിയന്ത്രിച്ചില്ലെങ്കില്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്.
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ട് ചേരുവകളാണ് ജീരകവും ഉലുവയും. ഇവ രണ്ടും ചേര്‍ത്തുള്ള പാനീയം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഡയറ്റീഷ്യന്‍ ശിഖ കുമാരി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പേജില്‍ പറയുന്നു.
ദിവസേന ജീരകവും ഉലുവയും ചേര്‍ത്ത് വെള്ളം നന്നായി തിളപ്പിക്കുക. ശേഷം വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് കൂടുതല്‍ ഫലം നല്‍കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സുഗമമാക്കും. ഇത് കൂടുതല്‍ മെച്ചപ്പെട്ട ശാരീരിക പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നു. ഗ്യാസ്ട്രിക് ഗ്രന്ഥികളുടെ സ്രവണം ഉത്തേജിപ്പിക്കുന്ന ജീരകത്തില്‍ കാണപ്പെടുന്ന തൈമോള്‍ എന്ന സംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം.
വയറ്റിലെ കൊഴുപ്പും ആര്‍ത്തവം മൂലമുണ്ടാകുന്ന വീക്കവും ശരീരഭാരം കുറയ്ക്കാനും ഈ പാനീയത്തിന് കഴിവുണ്ട്. ഉലുവയും ജീരകവും ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉലുവയില്‍ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഗാലക്റ്റലോമന്‍. ഇത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഒരു കൈ നിറയെ ഉലുവ എടുത്ത് ചൂടാക്കിയ ശേഷം നന്നായി പൊടിച്ച് എടുക്കുക. ഈ പൊടി ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറു ചൂടു വെള്ളത്തില്‍ ജീരകവും ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.
Post Your Comments