കൊച്ചി: നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന രണ്ട് ആസാം സ്വദേശികള്‍ എക്സൈസ് പിടിയില്‍. ആസാം നാഗോണ്‍ സ്വദേശികളായ മുസാഹര്‍ ഹഖ് (ഛോട്ടു-24), ജമീര്‍ ഹഖ് (കരീം ലാലാ-26) എന്നിവരാണ് എറണാകുളം ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തില്‍ പിടിയിലായത്.
Read Also : ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസുകാർ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് സമരം.
സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം ആസാമില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവന്ന് മൈസൂര്‍ മാംഗോ എന്ന പേരിലാണ് ഇവര്‍ കച്ചവടം ചെയ്തിരുന്നതെന്ന് എക്സൈസ് പറഞ്ഞു. കച്ചവടം നടത്തിയശേഷം ഇവര്‍ ആസാമിലേക്ക് തിരികെ പോകും. ഇവരുടെ പക്കല്‍ നിന്ന് അരക്കിലോ വീതമുള്ള നാല് പോളിത്തീന്‍ പായ്ക്കറ്റുകളില്‍ നിന്നായി രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ സുഹൃത്തുക്കളാണ് ഇത് പിന്നീട് ചെറുപൊതികളിലാക്കി മലയാളികളായ ഇടനിലക്കാര്‍ക്ക് കൂടിയ വിലയ്ക്ക് മറിച്ചുവില്‍ക്കുന്നത്.
വില്‍പ്പനയിലൂടെ പത്തിരട്ടിയോളം ലാഭം കിട്ടിയിരുന്നതായി ഇരുവരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇടപ്പള്ളി ടോളിന് സമീപം ഇടപാടുകാരെ കാത്തിരുന്ന ഇരുവരെയും ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments