KollamLatest NewsKeralaNattuvarthaNews

ബൈ​ക്ക് പിന്നിലിടിച്ചു: നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ എ​തി​രെ വ​ന്ന കാ​റി​ലി​ടി​ച്ച് റി​ട്ട. എ​സ്ഐ മരിച്ചു

പ​ന്മ​ന കോ​ലം ശ്രീ​മ​ന്ദി​ര​ത്തി​ല്‍ വി​ജ​യ​കൃ​ഷ്ണ (61)​നാ​ണ് മ​രി​ച്ച​ത്

ച​വ​റ: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന റി​ട്ട. എ​സ്ഐ മ​രി​ച്ചു. പ​ന്മ​ന കോ​ലം ശ്രീ​മ​ന്ദി​ര​ത്തി​ല്‍ വി​ജ​യ​കൃ​ഷ്ണ (61)​നാ​ണ് മ​രി​ച്ച​ത്.

Read Also : മുന്നിൽ പോയ വാഹനം ബ്രേക്ക് പിടിച്ചു, ബൈക്ക് യാത്രക്കാരൻ വീണത് പി​ക്ക​പ്പിന് മുന്നിലേക്ക് : യുവാവിന് ദാരുണാന്ത്യം

ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എം​എം​എ​ല്ലി​നു സ​മീ​പ​ത്തെ ചെ​മ്പ​നാ​ടി ക​നാ​ലി​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ പി​ന്നാ​ലെ വ​ന്ന ബൈ​ക്ക് പിന്നിൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ എ​തി​രെ വ​ന്ന കാ​റി​ലി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ വി​ജ​യ​കൃ​ഷ്ണ​നെ ഉ​ട​ന്‍ ത​ന്നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തുടർന്ന്, ചി​കി​ത്സയിലിരിക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെയോടെ മ​രിക്കു​ക​യാ​യി​രു​ന്നു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: അ​ജി​ത. മ​ക്ക​ള്‍: വി​ഷ്ണു, വി​ഷ്ണു പ്രി​യ. അതേസമയം, അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കിത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button