ThiruvananthapuramNattuvarthaLatest NewsKeralaNews

മുന്നിൽ പോയ വാഹനം ബ്രേക്ക് പിടിച്ചു, ബൈക്ക് യാത്രക്കാരൻ വീണത് പി​ക്ക​പ്പിന് മുന്നിലേക്ക് : യുവാവിന് ദാരുണാന്ത്യം

വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം വേ​റ്റി​നാ​ട് പെ​രു​ങ്കു​ർ വി​ള​യി​ൽ ഉ​ത്രാ​ട​ത്തി​ൽ വി​ജ​യ​ൻ രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബി​ജു (33) ആ​ണ് മ​രി​ച്ച​ത്

വെ​മ്പാ​യം: വാഹനാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാരനാ​യ യു​വാ​വ് മ​രി​ച്ചു.​ സ​ഹ​യാ​ത്രക്കാര​നാ​യ മ​റ്റൊ​രു യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​ര​ക്കേ​റ്റു. വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം വേ​റ്റി​നാ​ട് പെ​രു​ങ്കു​ർ വി​ള​യി​ൽ ഉ​ത്രാ​ട​ത്തി​ൽ വി​ജ​യ​ൻ രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബി​ജു (33) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ബി​ജു​വി​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന വേ​റ്റി​നാ​ട് പ​തി​നാ​റാം ക​ല്ല് സ്വ​ദേ​ശി വി​ഷ​ണു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.​

Read Also : ചിന്തയുടെ പോസ്റ്റ് വായിച്ച് കയ്യും കാലും തളര്‍ന്നുപോയി, പാര്‍ട്ടിയുടെ പാരമ്പര്യം വെച്ച് അത് നല്ല ഇംഗ്ലീഷാണ്- ജയശങ്കർ

സം​സ്ഥാ​ന പാ​ത​യി​ൽ വ​ട്ട​പ്പാ​റ ജം​ഗ്ഷ​ന് സ​മീ​പം ആണ് അപകടം നടന്നത്. മു​ന്നിൽ പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ച്ച​പ്പോ​ൾ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ബി​ജു ബൈ​ക്ക് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യും എ​തി​രെ വ​രിക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​നം ബി​ജു​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ​ ക​യ​റു​ക​യാ​യി​രു​ന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ​ഗുരുതര പരിക്കേറ്റ വി​ഷ്ണു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ബി​ജു. ഭാ​ര്യ: നി​മി​ഷ സ​തീ​ഷ്. മ​ക​ൻ: ത്രി​ലോ​ക് ബി​ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button