KeralaLatest NewsNews

മാർച്ച് 28 മുതൽ മാവേലി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം, കൂടുതൽ വിവരങ്ങൾ അറിയാം

ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്നതാണ്

സംസ്ഥാനത്ത് നാളെ മുതൽ മാവേലി എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നു. തമ്പാനൂർ സെൻട്രൽ സ്റ്റേഷനിൽ ട്രാക്ക് നവീകരണം ആരംഭിക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഏപ്രിൽ 26 വരെ നിയന്ത്രണം തുടരുന്നതാണ്. മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് കൊച്ചുവേളിയിലാണ് യാത്ര അവസാനിപ്പിക്കുക. മംഗളൂരുവിലേക്കുള്ളത് നാളെ മുതൽ രാത്രി 7.30- ന് കൊച്ചുവേളിയിൽ നിന്നും യാത്ര പുറപ്പെടും.

ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്നതാണ്. ചെന്നൈയിലേക്കുള്ളത് വൈകിട്ട് 5.20- ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. നാളെ മുതൽ തമ്പാനൂർ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രാക്കുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിക്കുന്നത്.

Also Read: നെടുമ്പാശേരി ഹെലികോപ്ടർ അപകടം: വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button