ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി പ്രമുഖ ഇലക്ട്രോണിക് നിർമ്മാണ സേവന കമ്പനിയായ അവലോൺ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മൂന്ന് മുതലാണ് പ്രാരംഭ ഓഹരി വിൽപ്പന ആരംഭിക്കുക. നാല് ദിവസം നീണ്ട് നിൽക്കുന്ന ഐപിഒ ഏപ്രിൽ ആറിന് അവസാനിക്കുന്നതാണ്. പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 865 കോടി സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 320 കോടിയും ലഭിക്കുന്നതാണ്.
2023 ജനുവരിയിലാണ് ഐപിഒ നടത്താൻ അവലോൺ ടെക്നോളജീസിന് അനുമതി ലഭിക്കുന്നത്. ഐപിഒയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും ബാധ്യതകൾ തിരിച്ചടക്കുന്നതിനും, മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കുന്നതാണ്. ഇതിനു മുൻപ് ഐപിഒയിലൂടെ 1,025 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ, ഐപിഒയ്ക്ക് മുൻപ് തന്നെ കമ്പനി 160 കോടി രൂപ മറ്റ് നിക്ഷേപകരിൽ നിന്നായി സമാഹരിച്ചിട്ടുണ്ട്.
Also Read: അനധികൃത വില്പന: 18 കുപ്പി മദ്യവുമായി രണ്ടുപേര്‍ അറസ്റ്റിൽ
Post Your Comments