
വിഴിഞ്ഞം: കോവളം സ്വദേശികളായ യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡിൽ കപ്പച്ചാല ഹൗസിൽ അബ്ദുൾ റസാഖ്(36), ചെന്നവിളാകത്ത് യാസർ(35), ഹിസാൻ(32), പുല്ലുർക്കോണത്ത് ഷാജഹാൻ(32) എന്നിവരാണ് അറസ്റ്റിലായത്. 19 അംഗ സംഘത്തിലെ നാലുപേരെയാണ് വിഴിഞ്ഞം പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. ഇതേ സംഭവത്തിൽപ്പെട്ട അക്ബർ ഷായെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ 20ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവാക്കളിലൊരാളുടെ അച്ഛനെ പ്രതികളിൽ ചിലർ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് 19 അംഗ സംഘമെത്തി ഇടിക്കട്ടയുപയോഗിച്ച യുവാക്കളെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിഴിഞ്ഞം പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇവർ ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. അറസ്റ്റിലാകാനുള്ള 14 പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments