ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : നാലുപേർ അറസ്റ്റിൽ

വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ റോ​ഡി​ൽ ക​പ്പ​ച്ചാ​ല ഹൗ​സി​ൽ അ​ബ്ദു​ൾ റ​സാ​ഖ്(36), ചെ​ന്ന​വി​ളാ​ക​ത്ത് യാ​സ​ർ(35), ഹി​സാ​ൻ(32)​, പു​ല്ലു​ർ​ക്കോ​ണ​ത്ത് ഷാ​ജ​ഹാ​ൻ(32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വി​ഴി​ഞ്ഞം: കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലുപേ​ർ പൊലീസ് പി​ടി​യി​ൽ. വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ റോ​ഡി​ൽ ക​പ്പ​ച്ചാ​ല ഹൗ​സി​ൽ അ​ബ്ദു​ൾ റ​സാ​ഖ്(36), ചെ​ന്ന​വി​ളാ​ക​ത്ത് യാ​സ​ർ(35), ഹി​സാ​ൻ(32)​, പു​ല്ലു​ർ​ക്കോ​ണ​ത്ത് ഷാ​ജ​ഹാ​ൻ(32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 19 അം​ഗ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ​യാ​ണ് വി​ഴി​ഞ്ഞം പൊലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റു ​ചെ​യ്ത​ത്. ഇ​തേ സം​ഭ​വ​ത്തി​ൽ​പ്പെ​ട്ട അ​ക്ബ​ർ ഷാ​യെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തി​രു​ന്നു. ഇ​തോ​ടെ അ​റ​സ്റ്റിലായവ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

Read Also : പൊരുതിതോല്‍പ്പിച്ച ക്യാന്‍സറല്ല ജീവനെടുത്തത്, വില്ലനായത് കൊവിഡും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും: ഡോ ഗംഗാധരന്‍

ക​ഴി​ഞ്ഞ 20ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. യു​വാ​ക്ക​ളി​ലൊ​രാ​ളു​ടെ അ​ച്ഛ​നെ പ്ര​തി​ക​ളി​ൽ ചി​ല​ർ മ​ർദ്ദി​ച്ചി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത വൈ​രാ​ഗ്യ​ത്തി​ലാ​ണ് 19 അം​ഗ സം​ഘ​മെ​ത്തി ഇ​ടി​ക്ക​ട്ട​യു​പ​യോ​ഗി​ച്ച യു​വാ​ക്ക​ളെ മ​ർദ്ദി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വി​ഴി​ഞ്ഞം പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​കാ​നു​ള്ള 14 പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ശക്തമാക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ​ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button