ന്യൂഡല്‍ഹി: ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കീറിയെറിഞ്ഞ കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും എതിരെ നടപടി ഉണ്ടായേക്കും. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവാണ് കോണ്‍ഗ്രസ് എംപിമാര്‍ കീറിയെറിഞ്ഞത്.
സംഭവത്തില്‍ ഹൈബി ഈഡനെയും ടിഎന്‍ പ്രതാപനെയും സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്. ലോക്സഭാ സ്പീക്കർ ആണ് ഈ കാര്യം ഇനി തീരുമാനിക്കേണ്ടത്. നടപടി വന്നാൽ കേരളത്തിൽ നിന്നുള്ള 3 എം .പി മാരായിരിക്കും അയോഗ്യരായി വരിക. ലോക്സഭാ സ്പീക്കർക്ക് സഭയുടെ നടപ്പ് കാലമോ അല്ലെങ്കിൽ ഏതാനും ദിവസമോ അല്ലെങ്കിൽ തുടർന്നുള്ള സഭയുടെ കാലത്തേക്കോ അയോഗ്യരാക്കാം.
തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇത് അറിയിക്കാം. ഇതോടെ കോൺഗ്രസ് വീണ്ടും വെട്ടിലാവുകയാണ്. ദില്ലിയിലെ കോൺഗ്രസ്- ബി ജെ പി യുദ്ധവും പോരും ഓരോ ദിവസവും പുതിയ തലത്തിൽ നീങ്ങുകയാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ചതാണിപ്പോൾ ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവർക്ക് പാരയായത്.ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കർ.നടപടിക്കൊരുങ്ങുന്നത്.
Post Your Comments