KeralaLatest NewsNews

ഭര്‍ത്താവിനെ ത്യജിച്ച് കാമുകനെ തേടി പോയ അന്നപ്രിയമാര്‍ അറിയാന്‍, നിങ്ങള്‍ സ്വന്തം കുഴിമാടം തോണ്ടുകയാണ്

കുറച്ചുകാലത്തെ സുഖത്തിനു വേണ്ടി ഭര്‍ത്താവിനെ ത്യജിച്ച് കാമുകനെ തേടി പോയ അന്നപ്രിയമാര്‍ അറിയാന്‍.. നിങ്ങള്‍ സ്വന്തം കുഴിമാടം തോണ്ടുകയാണ് : ഓര്‍മ്മപ്പെടുത്തലുമായി സോഷ്യല്‍ മീഡിയ

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മലയാളി ചൂടുപിടിച്ച് ചര്‍ച്ച ചെയ്തത് ബൈജു രാജു എന്ന പ്രവാസി യുവാവിന്റെ ആത്മഹത്യയും ഭാര്യ അന്നപ്രിയയുടെ അവിഹിതവും ആയിരുന്നു. ഭാര്യയുടെ അവിഹിതവും പണമിടപാടുകളും ചതിയും ക്രൂരതയും, വിശ്വാസവഞ്ചനയും അടക്കം എല്ലാ കൊള്ളരുതായ്മയുടെയും തെളിവുകള്‍ പുറം ലോകത്തേക്ക് വിളിച്ചു പറഞ്ഞാണ് ഹൃദയം തകര്‍ന്ന ബൈജു ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്.

Read Also: ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ: രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ

ബൈജു രാജു ജീവന്‍ ഒടുക്കിയിട്ടും കാമുകനുമൊത്തു സുഖിച്ചു ചാറ്റ് ചെയ്ത അന്നപ്രിയയെന്ന ക്രിമിനലിനെ വെള്ളപൂശാന്‍ ഇറങ്ങിത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍. ഇതുമായി ബന്ധപ്പെട്ട് അന്നപ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

കുറച്ചുകാലത്തെ സുഖത്തിനു വേണ്ടി ഭര്‍ത്താവിനെ ത്യജിച്ച് കാമുകനെ തേടി പോയ അന്നപ്രിയമാര്‍ അറിയാന്‍, നിങ്ങള്‍ സ്വന്തം കുഴിമാടം തോണ്ടുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ കായംകുളം കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജു രാജു(40) ആണ് കായംകുളത്തെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. യുവാവ് മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലെ വാസ്തവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button