KeralaLatest News

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ: രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ പങ്കെടുക്കും. തുടർ ചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കും.

എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. മാർച്ച് മൂന്നിനാണ് അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നസെന്റിന്റെ ആരോ​ഗ്യ നില അതീവ ​ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും ലേക്‌ഷോർ ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉൾപ്പെടെ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button