ശബരിമല: ശബരിമലയില്‍ പത്ത് ദിവസത്തെ ഉത്സവത്തിനായി ഇന്ന് നട തുറക്കും. ഇന്ന് വൈകിട്ട് 5ന് ആണ് നട തുറക്കുക. തിങ്കളാഴ്ച രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും.
28 മുതൽ ഏപ്രിൽ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 31 മുതൽ ഏപ്രിൽ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക് ഏഴുന്നെള്ളിപ്പും നടക്കും.
ഏപ്രിൽ 4ന് രാത്രി പള്ളിവേട്ട. ഉത്സവത്തിന് സമാപനം കുറിച്ച് ഏപ്രിൽ 5ന് 11.30ന് പമ്പയിൽ ആറാട്ട് നടക്കും. ഉച്ചകഴിഞ്ഞ് 3വരെയാണ് പമ്പയിൽ ദർശനത്തിന് അവസരം. 3.30ന് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളും. ഘോഷയാത്ര പതിനെട്ടാം പടി കയറി ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറക്കും.
Post Your Comments