കേരളത്തില്‍ ചൂട് കൂടി വരികയാണ്. ഇപ്പോള്‍ എല്ലാവരേയും അലട്ടുന്നത് ചര്‍മസംരക്ഷണമാണ്. ഇതിനായി പ്രകൃതിദത്ത സണ്‍സ്‌ക്രീനാണ് നല്ലത്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം.
വെളിച്ചെണ്ണ – ഒരു കപ്പ്
കൈത്തിരി വെണ്ണ – 20 ഗ്രാം
ജോജോബ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍, ലാവന്‍ഡര്‍ ഓയില്‍, യൂകാലിപ്റ്റസ് ഓയില്‍, സീസമെ ഓയില്‍ എന്നിവയുടെ മിശ്രിതം (ഓരോന്നും ഒരു തുള്ളി വീതം)
Read Also : ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം പ്രതീക്ഷിച്ചിരുന്നു: തീ കെടുത്താൻ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായി മന്ത്രി
രണ്ട് തുള്ളി വിറ്റാമിന്‍ ഇ ഓയില്‍
കാല്‍ കപ്പ് മെഴുക് (തേനീച്ച മെഴുക് അഥവാ ബീസ് വാക്‌സ് )
2 ടേബിള്‍ സ്പൂണ്‍ സിങ്ക് ഒക്‌സൈഡ്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ, കൈത്തിരി വെണ്ണ, എണ്ണകളുടെ മിശ്രിതം (മൂന്നാം ചേരുവ ), എന്നിവ പതിയെ ചൂടാക്കുക. കൈത്തിരി വെണ്ണയും, ബീസ് വാക്സും അലിഞ്ഞ ശേഷം ഈ മിശ്രിതം തണുക്കാന്‍ വയ്ക്കുക.
ഈ മിശ്രിതത്തിലേക്ക് സിങ്ക് ഓക്സൈഡും വിറ്റാമിന്‍ ഇ ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ സണ്‍സ്‌ക്രീന്‍ ഒരു ഭരണിയില്‍ അടച്ച് സൂക്ഷിക്കുക.
Post Your Comments