Latest NewsNewsLife StyleHealth & Fitness

രക്തസമ്മര്‍ദം കുറയ്ക്കാന്‍ നാരങ്ങാത്തൊലി

നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മള്‍ സാധാരണ ചെയ്യാറുള്ളത്. എന്നാല്‍, നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളെക്കാള്‍ 5 മുതല്‍10 മടങ്ങ് വിറ്റാമിനുകള്‍ നാരങ്ങാത്തോടില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ ചെറുക്കാന്‍ നാരങ്ങാത്തോടിനു കഴിയുമെന്നാണ് വിദഗ്ധ വാദം. ഇതിലടങ്ങിയിരിക്കുന്ന സാല്‍വസ്ട്രോള്‍, ലിമോനിന്‍ എന്നിവയാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്. ചായയില്‍ നാരങ്ങാത്തോട് ഇട്ട് ഉപയോഗിക്കുന്നത് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു.

അമ്ല സ്വഭാവമുള്ള ശരീരത്തില്‍ അര്‍ബുദ വ്യാപനം പെട്ടെന്ന് സംഭവിക്കും. നാരങ്ങാത്തോട് ആല്‍ക്കലൈന്‍ ആയതിനാല്‍ ശരീരത്തിലെ PH നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ബാക്ടീരിയയെയും ഫംഗസിനെയും ചെറുക്കുന്നു. നാരങ്ങ നേരിട്ട് ശരീരത്തിലുപയോഗിക്കുമ്പോള്‍ ഇതിലെ താഴ്ന്ന PH ശരീര കാന്തിക്ക് ഉപയോഗിക്കപ്പെടുന്നു.

വിറ്റാമിന്‍ സി യുടെ കുറവ് പല്ലുകളുമായി ബന്ധപ്പെട്ട അസുഖങ്ങളായ സ്കര്‍വി, മോണയില്‍ നിന്ന് രക്തം വരിക, മോണ പഴുപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. സിട്രിക് ആസിഡ് നാരങ്ങാത്തോടില്‍ ധാരാളമുള്ളതിനാല്‍ അത് വിറ്റാമിന്‍ സി യുടെ കുറവ് പരിഹരിക്കുന്നു. സാധാരണ ദന്തരോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കുന്നു.

Read Also : അനുമോളെ കൊന്ന വിജേഷ് പിടിയിലായപ്പോള്‍ ആദ്യം ചോദിച്ചത് വല്ലതും കഴിക്കാന്‍ മേടിച്ച്‌ തരണേ എന്ന്: പട്ടിണി മൂലം അവശനിലയിൽ

നാരങ്ങാത്തൊണ്ടില്‍ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സിയും കാല്‍സ്യവും ഉള്ളതിനാല്‍ എല്ലുകളുടെ ശക്തിക്ക് പ്രയോജന പ്രദമാണ്. അസ്ഥി സംബന്ധ രോഗങ്ങളായ ശരീരത്തില്‍ നീര്‍ക്കെട്ടു വരുത്തുന്ന പോളി ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ പെറോസിസ് വാതം എന്നിവ തടയാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നത് നാരങ്ങാത്തോടിലെ പോളിഫിനോള്‍ ഫ്ലാവനോയ്ഡ്സ് ആണ്. നാരങ്ങാത്തൊലിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായകരമാണ്. ഇതിനെല്ലാമുപരി ഹൃദയാഘാതം, ഹൃദയ സ്തംഭനം എന്നിവ തടയുന്നതിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നത് വഴി സാധിക്കും.

നാരങ്ങാത്തോടിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മുഖക്കുരു, മുഖത്തെ ചുളിവ്, കറുത്ത പാട്, കാര എന്നിവയ്ക്ക് പ്രതിവിധിയായി നാരങ്ങാത്തോട് ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ വിഷവസ്തുക്കളെ നശിപ്പിക്കുന്നു. നാരങ്ങാത്തൊണ്ടിലടങ്ങിയിരിക്കുന്ന ദഹനം എളുപ്പമാക്കുന്ന ഫൈബറുകള്‍ (നാരുകള്‍) ദഹനത്തെ എളുപ്പമാക്കുകയും ശോധന കൃത്യമാക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button