പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ പാചകവാതക സബ്സിഡി ലഭിക്കുന്നത് ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 200 രൂപ വീതം ലഭിക്കുന്ന സബ്സിഡി ഒരു വർഷത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്സിഡി ലഭിക്കുക. സബ്സിഡി നൽകുന്നതിനായി നടപ്പു സാമ്പത്തിക വർഷം 6,100 കോടി രൂപയും, അടുത്ത സാമ്പത്തിക വർഷം 7,680 കോടി രൂപയുമാണ് നീക്കി വയ്ക്കുക.
രാജ്യത്ത് ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ 9.59 കോടി ഗുണഭോക്താക്കളാണ് ഉള്ളത്. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ സബ്സിഡി തുക നേരിട്ട് ലഭിക്കും. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില ഉയർന്നതിനാൽ, എൽപിജിയുടെ വിലയും ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സബ്സിഡി നീട്ടുന്നതിനാൽ പാചകവാതക വില വർദ്ധനവ് ദരിദ്ര ബാധിക്കാതിരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. 2016- ലാണ് രാജ്യത്ത് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ആരംഭിച്ചത്.
Also Read: കൊല്ലത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് പശുക്കളെ, ഒരെണ്ണം ചത്തു: അറസ്റ്റ്
Post Your Comments