തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ ആലപ്പുഴ സ്വദേശികൾക്ക് നാലു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല അരുകുറ്റി സ്വദേശികളായ ആയിരത്തെട്ട് ജംഗ്ഷൻ വെള്ളി വീട്ടിൽ തസ്ലിക്(26), വടുതല വഞ്ചിപ്പുരയ്ക്കൽ നിധിൻ(25) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൊടുപുഴ എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ആണ് ശിക്ഷി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also : ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം പ്രതീക്ഷിച്ചിരുന്നു: തീ കെടുത്താൻ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായി മന്ത്രി
2017 ഒക്ടോബർ 14-ന് ആണ് കേസിനാസ്പദമായ സംഭവം. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിനു സമീപത്തുള്ള വെയിറ്റിംഗ് ഷെഡിൽ നിന്നാണ് പ്രതികൾ 1.3 കിലോ കഞ്ചാവുമായി പിടിയിലായത്. ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എസ്. ഷാജിയുടെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്.
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ടി.ജി. ടോമി ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Post Your Comments