അഞ്ചൽ: ആരാധനാലയത്തിൽ മദ്യപിച്ചെത്തി ബഹളം വച്ചത് തടയാൻ ശ്രമിച്ച പൂജാരിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച പ്രതി പിടിയിൽ. പ്രദേശവാസിയായ രവികുമാർ (45 ) ആണ് അറസ്റ്റിലായത്. അഞ്ചൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പനയഞ്ചേരി പഴേയ്ക്കലമ്മ വലിയ പണിക്കന് കാവിലെ പൂജാരിയായ ഉത്തമ (60)നാണ് പരിക്കേറ്റത്.
Read Also : ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്
കഴിഞ്ഞ ദിവസം രാത്രി 10-ഓടെയാണ് സംഭവം. രവികുമാറും സുഹൃത്തുക്കളും കാവിന് സമീപത്തിരുന്ന് മദ്യപിച്ചു. തുടർന്ന്, ക്ഷേത്രത്തിൽ കടന്നുവന്ന രവികുമാർ ഉറങ്ങാൻ കട്ടിൽ വേണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ച ഉത്തമനെ രവികുമാർ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉത്തമനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം സ്ഥലത്തു നിന്നു കടന്നുകളഞ്ഞ രവികുമാറിനെ പനയഞ്ചേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments