NewsBusiness

എടിഎം തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം, എടിഎം ഉപയോഗിക്കുന്നതിനു മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

കാർഡ് റീഡർ വഴി കാർഡ് ഉപയോഗിക്കുമ്പോൾ ആദ്യം തന്നെ ചുറ്റുപാടും നിരീക്ഷിക്കേണ്ടതാണ്

പണം പിൻവലിക്കാൻ എടിഎം കാർഡുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ഒട്ടനവധി തരത്തിലുള്ള തട്ടിപ്പുകൾ എടിഎം മുഖാന്തരം നടക്കുന്നുണ്ട്. രാജ്യത്തുടനീളം സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എടിഎം കാർഡ് ഉപയോഗിക്കുന്നവരെയാണ് തട്ടിപ്പുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒരു വ്യക്തിയുടെ എടിഎം അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ നിന്നും വിവരങ്ങൾ ചോർത്തി പണം മോഷ്ടിക്കുന്ന രീതിയാണ് എടിഎം കാർഡ് സ്കിമ്മിംഗ്. സ്കിമ്മിംഗ് ഉപകരണം രഹസ്യമായി എടിഎമ്മിൽ സ്ഥാപിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇവ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടാനുളള സാധ്യത വളരെ കുറവാണ്. അതിനാൽ, എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

കാർഡ് റീഡർ വഴി കാർഡ് ഉപയോഗിക്കുമ്പോൾ ആദ്യം തന്നെ ചുറ്റുപാടും നിരീക്ഷിക്കേണ്ടതാണ്. അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പണം പിൻവലിക്കുക. അനധികൃത ഇടപാടുകൾ നടന്നോ എന്നറിയാൻ ഇടയ്ക്കിടെ അക്കൗണ്ട് പരിശോധിക്കുന്നത് വളരെ നല്ലതാണ്. എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ പിൻ നമ്പർ എന്റർ ചെയ്യുന്ന സമയത്ത് കീപാഡ് മറച്ചു പിടിക്കേണ്ടതാണ്. എടിഎം കാർഡിൽ തന്നെ പിൻ നമ്പർ എഴുതുന്ന ശീലം ഉള്ളവരാണെങ്കിൽ, അവ പൂർണമായും ഒഴിവാക്കണം. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ പിൻ നമ്പർ ഉപയോഗിക്കാതിരിക്കുക.

Also Read: ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ മൂന്ന് മാസം മുന്‍പ് വിവാഹിതയായ 23കാരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാറി മാറി പീഡിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button