
കയ്പമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി കൊച്ചിപറമ്പിൽ വീട്ടിൽ സിറാജ് (33), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി കൊച്ചിപ്പറമ്പിൽ അസീസ് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കയ്പമംഗലം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20-ന് 2.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. പനമ്പിക്കുന്നിൽ വച്ച് കയ്പമംഗലം സ്വദേശി തിണ്ടിക്കൽ വീട്ടിൽ ഷാജഹാനെ ഇവർ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പുകൊണ്ടുള്ള അടിയേറ്റ് ഷാജഹാന്റെ ഇരുകൈകൾക്കും ഒടിവ് സംഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസം പൊന്നമ്പിളി, എടത്തിരുത്തി എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കയ്പമംഗലം എസ്എച്ച്ഒ കൃഷ്ണപ്രസാദും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സീനിയർ സിപിഒ വഹാബ്, സിപിഒ ആനന്ദ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments