Latest NewsKeralaNews

രാഹുൽ ഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാൻ പിണറായി വിജയൻ സർക്കാർ അവസരം നൽകുന്നു: വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മാർക്‌സിസ്റ്റ് പാർട്ടിയുടെ സംഘടനാശക്തി ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങളെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മറ്റെവിടെയും പേരിനു പോലും പ്രതിഷേധം കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘എൻ്റെ കാമുകന്റെ ചാറ്റ് ഞാൻ അറിഞ്ഞാലും വലിയ വഴക്കിന് പോകാറില്ല, ആത്മഹത്യ ചെയ്യാനൊന്നും എനിക്ക് വയ്യ’: ശ്രീലക്ഷ്മി

കോടതി വിധിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നിയമത്തിന്റെ വഴിനോക്കണം. ഭരണഘടനയേയും കോടതിയേയും വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. പിന്നാക്ക വിഭാഗക്കാരോട് എന്തുമാകാമെന്ന രാഹുൽ ഗാന്ധിയുടെ ധാർഷ്ട്യം ഈ രാജ്യത്ത് നടക്കില്ലെന്നും വി മുരളീധരൻ അറിയിച്ചു.

സമുദായാധിക്ഷേപം നടത്തി ന്യായം പറയരുത്. നായന്മാരോ ഭട്ട് വിഭാഗക്കാരോ മുഴുവൻ കള്ളന്മാരെന്ന് പറഞ്ഞാൽ ആ സമുദായങ്ങൾ അത് അംഗീകരിക്കില്ല. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതിനുള്ള ശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചതെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയറ്റിന്റേത് തുടർനടപടി മാത്രമാണ്. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ വിദേശശക്തികൾ ഇടപെടണം എന്ന് പറയുന്നതാണോ രാഹുൽ ഗാന്ധിയുടെ മഹത്വമെന്നും കേന്ദ്രമന്ത്രി ചോദിച്ചു

Read Also: ‘ഹിന്ദുത്വ അജണ്ട നടപ്പായിക്കൊണ്ടേ ഇരിക്കുന്നു’: മുസ്ലിം ന്യൂനപക്ഷത്തിനുള്ള സംവരണം റദ്ദാക്കിയതിനെതിരെ ബിന്ദു അമ്മിണി

shortlink

Related Articles

Post Your Comments

Related Articles


Back to top button