കായംകുളം: പ്രവാസിയായ ബൈജുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയായ യുവതിക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു കൂട്ടർ പറയുമ്പോൾ, അതല്ല ഭാര്യയുടെ ഭാഗമാണ് ശരിയെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇപ്പോഴിതാ, പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടായെന്ന് വിചാരിച്ച് ആത്മഹത്യ ചെയ്യുന്നത് ശരിയായ നിലപാടല്ലെന്ന നിരീക്ഷണമാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവെയ്ക്കുന്നത്.
തൻ്റെ ബോയ്ഫ്രണ്ട്ൻ്റെ ചാറ്റ് ഞാൻ അറിഞ്ഞാലും വലിയ വഴക്കിന് പോകാറില്ലെന്ന് പറയുന്നത് ശ്രീലക്ഷ്മി, ഇക്കാര്യത്തിൽ ദേഷ്യവും സങ്കടവും ഒക്കെ വരുമെന്നും തുറന്നു പറയുന്നുണ്ട്. എന്നുകരുതി, ആ ബന്ധം മുറിക്കാനോ ആത്മഹത്യ ചെയ്യാനോ ഒന്നും തനിക്ക് പറ്റില്ലെന്നും യാഥാർഥ്യം അങ്ങനെ തന്നെ അംഗീകരിക്കാൻ താൻ ശ്രമിക്കുമെന്നും ശ്രീലക്ഷ്മി പറയുന്നു.
ശ്രീലക്ഷ്മി അറയ്ക്കലിന് പറയാനുള്ളത്:
ആൾക്കാർക്ക് അങ്ങോട്ടും ഇങ്ങോട്ടും എത്ര വലിയ ദിവ്യ പ്രണയം ഉണ്ടെങ്കിലും ആളുകൾ വേറെ ആളേ തേടി പോകും. അതിനു പല കാരണങ്ങൾ ഉണ്ട്. വേറെ ഒരാളുടെ കൂടെ പോയി കിടന്നു എന്ന് വിജാരിച്ച് പങ്കാളിക്ക് നമ്മളോട് ഉള്ള സ്നേഹം ഇല്ലാതാവുകയില്ല. അങ്ങോട്ടും ഇങ്ങോട്ടും വേറെ ആളിൻ്റെ കൂടെ പോയാലും വലിയ രീതിയിൽ affect ആകാതെ ഇരിക്കാൻ സ്വയം ട്രെയിൻ ചെയ്തു എടുക്കണം. റിലേഷൻ 2 പേർക്കും താൽപര്യം ഉണ്ടെങ്കിൽ continue ചെയ്യാം. പങ്കാളിയുടെ റിലേഷൻ അറിയുമ്പോൾ ദേഷ്യം, സങ്കടം , നിരാശ ഒക്കെ വരും. പക്ഷേ റിയാലിറ്റി accept ചെയ്യാൻ പഠിക്കണം.
അത് ഇത്തിരി ടഫ് ആണ് പ്രാക്ടീസ് ചെയ്യാൻ. എന്നാലും ആരും നമ്മുടെ സ്വന്തം പ്രോപ്പർട്ടി ഒന്നും അല്ല. എല്ലാവർക്കും അവരവരുടെ ചോയ്സ് ഉണ്ട്. കല്യാണം കഴിഞ്ഞ് കൊണ്ടോ പ്രേമിച്ച് നടക്കുന്ന കൊണ്ടോ ആ ചോയ്സ് ഇല്ലാതെ ആകുന്നില്ല. എൻ്റെ ബോയ്ഫ്രണ്ട്ൻ്റെ ചാറ്റ് ഞാൻ അറിഞ്ഞാലും വലിയ വഴക്കിന് പോകാറില്ല. ദേഷ്യവും സങ്കടവും ഒക്കെ വരും. പക്ഷേ അതുകൊണ്ട് ആ ബന്ധം മുറിക്കാനൊ ആത്മഹത്യ ചെയ്യാനോ ഒന്നും എനിക്ക് വയ്യ. Im learning to accept റിയാലിറ്റി!
Post Your Comments