PalakkadKeralaNattuvarthaLatest NewsNews

ബാ​ങ്ക് കെ​ട്ടി​ട​ത്തി​നു പി​റ​കി​ലെ കി​ണ​റ്റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്

ഒ​ല​വ​ക്കോ​ട്: സി​എ​സ്ബി ബാ​ങ്ക് ഒ​ല​വ​ക്കോ​ട് ശാ​ഖ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു പി​റ​കി​ലെ കി​ണ​റ്റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചു​വ​പ്പും വെ​ള്ള​യു​മു​ള്ള ടീ​ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റ്സു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. കൈ​യി​ൽ ഗ്ലൗ​സ് ധ​രി​ച്ചി​ട്ടു​ണ്ട്.

ബാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന പ​റമ്പിന്‍റെ ചു​റ്റു​മ​തി​ൽ വേ​ണ്ട​ത്ര ഉ​യ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ തൊ​ട്ട​ടു​ത്ത് പ​ണി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ഭി​ക്ഷ​ക്കാ​രു​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. അ​തി​ൽ ആ​രെ​ങ്കി​ലു​മാ​യി​രി​ക്കാ​മെ​ന്നാണ് പ​രി​സ​ര​ത്തെ ക​ച്ച​വ​ട​ക്കാ​ർ പ​റ​യുന്നത്.

Read Also : യു​വാ​വി​നെ ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു : രണ്ടുപേർ പിടിയിൽ

ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന്, പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button